കോട്ടയത്ത് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. പിടിയിലായത് ....


ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത മയക്കുമരുന്ന് ഇനത്തില്‍പെട്ട ഗഞ്ചാവ് വിൽപ്പനയ്ക്കായി   കൈവശം സൂക്ഷിച്ച  ആദിത്യൻ , വയസ്സ് 19, S/O വിനോദ് , കൊച്ചുപറമ്പിൽ (H), ഷാപ്പ്പടി ഭാഗം , വില്ലൂന്നി, ആർപ്പൂക്കര എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. 18.08.2025 തീയതി വൈകിട്ട്  09.30 മണിക്ക് തൊണ്ണംകുഴി  വില്ലൂന്നി റോഡിൽ  സെന്റ് ജോസഫ് സ്കൂളിന് സമീപം റോഡ് ഭാഗത്ത് വെച്ച് 10 ഗ്രാം ഗഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വെച്ച് സൂക്ഷിച്ചിരിക്കുന്നതായി കാണപ്പെട്ട പ്രതിയെ നിയമാനുസരണം അറസ്റ്റ് ചെയിതു. SI Shaiju Raghavan, CPO Justin Joy, CPO Anoop , CPO Sreenish Thankappan, CPO Libin Mathew  എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ  പിടികൂടിയത്.
Previous Post Next Post