സിപിഐക്ക് എതിരെ മുന്നണിയിൽ പരാതി നൽകാൻ ഒരുങ്ങി ജോസ് കെ മാണി




കോട്ടയം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ആരോപിക്കുന്നു.
ഇതുസംബന്ധിച്ച് കേരള കോണ്‍​ഗ്രസ് സിപിഎമ്മിന് പരാതി നല്‍കും.മുന്നണിയിലെ രണ്ടാം സ്‌ഥാനം നഷ്‌ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ല. സിപിഐയുടെ അവലോകന റിപ്പോര്‍ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോണ്‍​ഗ്രസ് ആരോപിച്ചു. നിയമസഭാ തിര‍ഞ്ഞെടുപ്പിലെ വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സിപിഐയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്.
ജോസ് കെ മാണിയുടെ പാലായിലെ തോല്‍വിക്ക് കാരണം ജനകീയ അടിത്തറ ഇല്ലായ്‌മയാണ്. കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിയിലേക്ക് മാറിയതിന്റെ ഗുണം എല്‍ഡിഎഫിന് ഉണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു. ഇതിനെതിരെയാണ് ജോസ് കെ മാണി രംഗത്ത് വന്നത്.
Previous Post Next Post