പാമ്പാടിയിൽ പെട്ടന്ന് ഓർമ ശക്തി നഷ്ടപ്പെട്ട് വീടിന് ഉള്ളിൽ കയറി കതകടച്ച മധ്യവയസ്കന് തുണയായി പാമ്പാടി പോലീസും ഫയർഫോഴ്സും




✒️ ജോവാൻ മധുമല 

പാമ്പാടി : പാമ്പാടിയിൽ പെട്ടന്ന് ഓർമ ശക്തി നഷ്ടപ്പെട്ട്  വീടിന് ഉള്ളിൽ കയറി കതകടച്ച മധ്യവയസ്കന് തുണയായി പാമ്പാടി പോലീസും ഫയർഫോഴ്സും മാതൃകയായി 
ഇന്ന് ഉച്ചക്ക് 12:30 ഓട് കൂടി  
പാമ്പാടി പഞ്ചായത്ത് നാലാം വാർഡ്  ( വെള്ളൂർ ഓന്തുരുട്ടി ഭാഗം )  ശാന്തിനഗറിൽ ഓർമ്മശക്തി പെട്ടന്ന് നഷ്ടപ്പെട്ട്  അക്രമകാരിയായി വീട്ടിലെ മുറിയ്ക്കുള്ളിൽ കതകടച്ചിരുന്ന പ്ലാമൂട്ടിൽ ബാബു പി.സി ( 68 )  എന്നയാളെയാണ്
പാമ്പാടി പോലീസും പാമ്പാടി ഫയർഫോഴ്സും സംയുക്തമായി സുരക്ഷിതമായി 
 കതകിലെ ലോക്ക് ക്രോബാർ ഉപയോഗിച്ച്  മുറി തുറന്ന് രക്ഷപ്പെടുത്തിയത്.  പുറത്ത് എത്തിച്ച ബാബുവിനെ 
എസ് .ഐ ഉദയകുമാറിൻ്റെ പി .ബി യുടെ  നേതൃത്തത്തിൽ  ,എ എസ്. ഐ  സെബാസ്റ്റ്യൻ മാത്യു  , സി .പി .ഒ മാരായ ,ലൈജു , രഞ്ജിത്ത് മാണി , എസ് .സി .പി .ഒ അജിത്ത് എന്നിവർ ചേർന്ന്  അക്രമാസക്തനായിരുന്ന ബാബുവിനെ അനുനയിപ്പിച്ച് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു 
പാമ്പാടി ഫയർഫോഴ്സിലെ A.S.T.O ശ്രീ. പി.വി സന്തോഷിന്റെ നേതൃത്വത്തിലെത്തിയ സേനാംഗങ്ങളാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ
 സന്തോഷ് പി വി 
 ഗ്രേഡ് സീനിയർ ആൻഡ് റസ്ക്യൂ ഓഫീസർ
രഞ്ചു 
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാർ 
, അജീഷ്
 ബിജേഷ് 
അനൂപ് 
നിഖിൽ 
ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ ഹരീഷ് മോൻ എന്നിവർ ഫയർഫോഴ്സ് സംഘത്തിൽ ഉണ്ടായിരുന്നു
Previous Post Next Post