പുനഃസംഘടനയിൽ പ്രതിഷേധം; രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് രാജിവച്ച് വി.എം.സുധീരൻ








തിരുവനന്തപുരം ∙ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽനിന്നു മുതിർന്ന നേതാവ് വി.എം.സുധീരൻ രാജിവച്ചു. രാജിക്കാര്യം അറിയിച്ചുള്ള കത്ത് സുധീരൻ കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരന് കൈമാറി. പുനഃസംഘടനാ വിഷയത്തിൽ പ്രതിഷേധിച്ചാണ് രാജി. കെപിസിസി മുൻ അധ്യക്ഷനാണു സുധീരൻ.

പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കോൺഗ്രസ് പുനഃസംഘടനയില്‍ പ്രതികരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇതിലും വലിയ സ്ഥാനങ്ങള്‍ സുധീരന്‍ രാജിവച്ചിട്ടുണ്ടെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചു.

Previous Post Next Post