ക്യാൻസർ മരുന്നിന് വില കുറയും; ഓൺലൈൻ ഭക്ഷണ വിതരണത്തിന് ചെലവേറും; ജിഎസ്ടി പരിധിയിൽ




 
ന്യൂഡൽഹി : ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയിൽ ആക്കാൻ തീരുമാനം. ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം. നികുതി ചോർച്ച തടയുകയാണ് ലക്ഷ്യം. 

2022 ജനുവരി ഒന്ന് മുതൽ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാൻ ആരംഭിക്കും. ആപ്പുകളിൽ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലിൽ നൽകുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓൺലൈൻ ഭക്ഷണത്തിനും ഈടാക്കുക.

അതേസമയം ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാൻ കൗൺസിലിൽ തീരുമാനമായി. ഇതോടെ ക്യാൻസർ മരുന്നുകളുടെ വില കുറയും.


Previous Post Next Post