ട്രാന്സ്ജെന്റര് ശ്രദ്ധയെ (21) മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്വദേശിയാണ്. സുഹൃത്തുക്കളാണ് ശ്രദ്ധയെ ആദ്യം മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ത്ഥിയാണ് ശ്രദ്ധ. ശ്രദ്ധക്ക് മാനസിക സമ്മര്‍ദമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശ്രദ്ധ മാത്രമായിരുന്നു മുറിയില്‍ ഉണ്ടായിരുന്നത്. മുറി തുറക്കാതെ വന്നതോടെ സുഹൃത്തുകള്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ട്രാന്സ്ജെന്റര് മരിച്ച നിലയില്‍ ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ജോവാൻ മധുമല
0
Tags
Top Stories