ഗാന്ധിജയന്തി ദിനത്തിൽ ബിജെപി ത്രിവർണ്ണ യാത്ര നടത്തും






തിരുവനന്തപുരം : ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ത്രിവർണ്ണ യാത്ര നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പാലക്കാട് ജില്ലയിൽ യാത്ര നയിച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പാലക്കാട് ശബരി ആശ്രമത്തിൽ നിന്നും ആരംഭിക്കുന്ന ത്രിവർണ്ണ യാത്ര അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് സമീപം സമാപിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറും പാലക്കാട് യാത്രയുടെ ഭാഗമാവും. കേന്ദ്രമന്ത്രി വി.മുരളീധരൻ എറണാകുളത്ത് യാത്ര ഉദ്ഘാടനം ചെയ്യും. മുൻസംസ്ഥാന അദ്ധ്യക്ഷൻമാരായ കുമ്മനം രാജശേഖരൻ പത്തനംതിട്ടയിലും പികെ കൃഷ്ണദാസ് കോട്ടയത്തും ത്രിവർണ്ണ യാത്രയ്ക്ക് നേതൃത്വം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എംടി രമേഷ് തൃശ്ശൂരും പി.സുധീർ ആലപ്പുഴയിലും ജോർജ് കുര്യൻ തിരുവനന്തപുരത്തും യാത്ര നയിക്കും. സംസ്ഥാന വൈസ്പ്രസിഡന്റ് എ.എൻ രാധാകൃഷ്ണൻ കോഴിക്കോട് യാത്രയ്ക്ക് നേതൃത്വം നൽകും. പാർട്ടിയുടെ മറ്റു സംസ്ഥാന ഭാരവാഹികൾ അവരുടെ മറ്റു ജില്ലകളിൽ ത്രിവർണ്ണ യാത്രകൾക്ക് നേതൃത്വം നൽകും.





Previous Post Next Post