ആലപ്പുഴ : ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധ രാത്രിയാണ് സംഭവം.
കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. ബൈക്കില്‍ എത്തിയവര്‍ കടന്നു പിടിച്ച് തട്ടിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളജിലെ ജീവനക്കാരിയാണ് അതിക്രമത്തിന് ഇരയായത്. പൊലീസ് പട്രോളിങ് നടത്തുന്ന വാഹനം കണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടു. പ്രതികള്‍ക്കായി പൊലീസ് അന്വേണം തുടങ്ങി.