ഹാഷിഷ് ഓയിലുമായി എത്തിയ തൃശൂർ സ്വദേശി ഏലപ്പാറയിൽ പിടിയിൽ








ഇടുക്കി : തൃശൂർ സ്വദേശിയെ ഏലപ്പാറയിൽ നിന്നും ഹാഷിഷ് ഓയിലുമായി പിടികൂടി. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി സുഹൈല്‍ (26) ആണ് പിടിയിലായത്. ഇയാളുടെ കൈയിൽ നിന്നും 2.200 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തിട്ടുണ്ട്. പീരുമേട് എക്സൈസിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സുഹൈൽ പിടിയിലാകുന്നത്. 
രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. പീരുമേട് എക്‌സൈസ് ഇന്‍സ്‌പെക്റ്റര്‍ ജി. ബിനുഗോപാല്‍, പ്രിവന്‍റീവ് ഓഫീസര്‍മാരായ സബിന്‍, സിവില്‍ എക്സൈസ് ഓഫീസര്‍ രാജീവ് ഭാസ്‌കര്‍, ജെയിംസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Previous Post Next Post