ആലപ്പുഴ കൈനകരിയിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം; പുതിയ കാറും ബൈക്കുകളും കത്തിച്ചു


ആലപ്പുഴ: കൈനകരിയിൽ പുതിയ കാറും ബൈക്കുകളും ഉൾപ്പെടെ ആറ് വാഹനങ്ങൾ കത്തിച്ചനിലയിൽ. 
നാല് കിലോമീറ്റര് ചുറ്റളവിലാണ് വിവിധയിടങ്ങളിൽ വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയത്. 

ബുധനാഴ്ച രാത്രിയാണ് സംഭവം. സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാര് ആരോപിച്ചു. പ്രദേശത്തെ സാമൂഹികവിരുദ്ധരുടെ ശല്യത്തെക്കുറിച്ച് നാട്ടുകാർ നേരത്തെ പോലീസിൽ പരാതി നല്കിയിരുന്നു. 

രാത്രിയായാൽ ഇവിടങ്ങളിൽ കഞ്ചാവ് വില്പ്പനയും ലഹരിമരുന്ന് ഉപയോഗവും നടക്കുന്നതായാണ് നാട്ടുകാരുടെ പരാതി. എന്നാൽ പരാതി നല്കിയിട്ടും പോലീസ് കര്ശന നടപടി സ്വീകരിച്ചില്ലെന്നും ഇതാണ് വാഹനങ്ങൾ തീവെച്ച് നശിപ്പിക്കുന്നതിലേക്ക് എത്തിയതെന്നും നാട്ടുകാര് പറയുന്നു.
Previous Post Next Post