മീനടം ബസ് റൂട്ടിൽ സർവ്വീസ് നടത്തിയ പഴയകാല സുഹൃത്തുക്കൾ (തൊഴിലാളികൾ ) തമ്മിൽ കാണുന്നതിനും സംസാരിക്കുന്നതിനും പരസ്പരം ആശയങ്ങൾ കൈമാറുന്നതിനുമായാണ് മീനടം വണ്ടി 1990-2000 വാട്‌സ് ആപ് ഗ്രൂപ് രൂപീകരിത്.
ഗ്രൂപ്പ് രൂപീകരണത്തിന് ശേഷം ബിജു.ബി.നായരുടെ നേത്യത്വത്തിൽ ഗ്രൂപ്പിലെ 54 അംഗ ഭവനങ്ങളും സന്ദർശിച്ചു. കോവിഡ് കാലത്ത് അംഗങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കിയ ശേഷം ഗ്രൂപ്പിൻ്റെ യോഗം പാമ്പാടി മല്ലകാട്ട് തോമസ് മാണിയുടെ ഭവനത്തിൽ കൂടി.
ഈ യോഗത്തിൽ വാട്സ് ആപ് ഗ്രൂപ്പിലെ അംഗങ്ങളുടെ സാമൂഹ്യവും , സാംസ്കാരികവും , സാമ്പത്തികവും , തൊഴിൽ പരവുമായ ഉന്നമനത്തിന് വേണ്ടി മീനടം ബസ് തൊഴിലാളി ചരിറ്റബിൾ ട്രസ്റ്റ് (MBTCT) രൂപീകരിച്ചു. ഈ സംഘടന 1888-ലെ ഇന്ത്യൻ ട്രസ്റ്റ് ആക്ട് അനുസരിച്ച് പാമ്പാടി സബ് രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്തു. ട്രസ്റ്റിലെ അംഗങ്ങളിൽ നിന്ന് എല്ലാ മാസവും ഒരു നിശ്ചിത തുക പിരിച്ചെടുക്കുന്നതാണ് ട്രസ്റ്റിൻ്റെ ഫണ്ട് .
ട്രസ്റ്റിൻ്റെ ഉദ്ഘാടനവും ,വിദ്യാഭ്യാസ അവാർഡ് ദാനവും ഉന്നത വിജയം കൈവരിച്ച ട്രസ്റ്റിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ഉപഹാരം സമർപ്പണവും എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ: റജിസഖറിയ നിർവ്വഹിച്ചു.
ട്രസ്റ്റ് ട്രഷറർ തോമസ് മാണി , സെക്രട്ടറി ബിജു.ബി നായർ, പ്രസിഡൻ്റ് പി.വി. വറുഗീസ് കെ.വി.കുറിയാക്കോസ് , ഏബ്രഹാം ഇത്, ശില്പ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.