ഷെയര്‍ ചാറ്റിലൂടെ പരിചയം, വീട്ടമ്മയായ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതി പിടിയില്‍





മലപ്പുറം : സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍.  ചവറ മുകുന്ദപുരം കൊല്ലേത്ത് പുത്തനഴ വീട്ടില്‍ നിസാമുദ്ദീന്‍ ആണ് പിടിയിലായത്. യുവതിയെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ഷെയര്‍ ചാറ്റിലൂടെയാണ് ഒരു കുട്ടിയുടെ അമ്മയായ യുവതിയെ പ്രതി പരിചയപ്പെടുന്നത്. തുടര്‍ന്ന് നിസാമുദ്ദീന്‍ കഴിഞ്ഞ ഫെബ്രുവരി 19ന് കൊണ്ടോട്ടിയിലെത്തി. കടുത്ത പ്രണയത്തിലായ യുവതി നിസാമുദ്ദീനൊപ്പം പോകാന്‍ തീരുമാനിച്ചു. 

പുലര്‍ച്ചെ ബൈക്കുമായെത്തി എറണാകുളത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് കൊച്ചിയിലും കൊല്ലത്തും ആലപ്പുഴയിലും കോഴിക്കോടും താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കി. ലോഡ്ജുകളില്‍ മുറിയെടുത്തായിരുന്നു പീഡനം. കുടുംബം പരാതി നല്‍കിയെന്ന് വിവരം ലഭിച്ചതോടെ ഏഴാം ദിവസം യുവതിയെ കൊണ്ടോട്ടിയില്‍ ഇറക്കി വിട്ട് പ്രതി രക്ഷപ്പെട്ടു. 

ഫാസ്റ്റ്ഫുഡ് ഷോപ്പുകളില്‍ ഷവര്‍മ പാചകം ചെയ്യുന്നതാണ് പ്രതിയുടെ ജോലി. നിസാമുദ്ദീന്‍ തിരുവനന്തപുരത്ത് ഉണ്ടെന്നറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. ഫോണ്‍ നമ്പര്‍ ഇടക്കിടെ മാറ്റിയും പ്രതി പൊലീസിനെ കബളിപ്പിച്ചു. കാസര്‍കോട് ചെറുവത്തൂരിലെ ഹോട്ടലില്‍ ജോലി ചെയ്യുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘമാണ് നിസാമുദ്ദീനെ അറസ്റ്റ് ചെയ്തത്. 

أحدث أقدم