ഇരവിപുരം (കൊല്ലം) : കുടുംബ ഓഹരി നല്‍കാത്തതിലുള്ള വിരോധം മൂലം അമ്മാവനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ സഹോദരി പുത്രൻ അറസ്റ്റിലായി.
ഇരവിപുരം വടക്കേവിള മലയാളം നഗര്‍-ഏഴ് തൊടിയില്‍ പടിഞ്ഞാറ്റതില്‍ ഇല്യാസിനെ (52) കത്രിക കൊണ്ട് വലതുതുടയില്‍ കുത്തി ഗുരുതരമായി പരിക്കേല്പിച്ച ശേഷം ഒളിവില്‍ പോയ പന്ത്രണ്ടുമുറി വയലില്‍ പുത്തന്‍വീട്ടില്‍ എ. നിയാസിനെ (38) ആണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇല്യാസിസിൻ്റെ സഹോദരിയുടെ മകനായ നിയാസിന് കുടുംബ വസ്തുവിെന്റ ഓഹരി നല്‍കാത്തതിലുള്ള വിരോധത്താല്‍ 15ന് വൈകീട്ടാണ് ആക്രമണം നടത്തിയത്.
തടസ്സം പിടിക്കാനെത്തിയ ഇല്യാസിെന്റ മകന് ഷാഫിയുടെ ഇടത് ഷോള്റിെന്റ താഴെ കുത്തി പരിക്കേല്പിച്ചു. കൊല്ലം ബീച്ച് റോഡില്‍നിന്ന് ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാര്‍ സബ് ഇന്‍സ്പെക്ടര്‍മാരായ അരുണ്‍ഷാ, അനുരൂപ, സുനില്‍, സി.പി.ഒമാരായ ദീപു, മനാഫ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.