കൊച്ചി : ലൈംഗിക അധിക്ഷേപവുമായി ബന്ധപ്പെട്ട് ഹരിത നല്‍കിയ പരാതിയില്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് അറസ്റ്റില്‍.
മൊഴിയെടുക്കുന്നതിനായി നവാസിനോട് ഹാജരാകാന്‍ ചെങ്ങമനാട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പാണ് ( ഐപിസി 354 (എ) ചുമത്തിയിട്ടുള്ളത്.
ഹരിത'യുടെ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരിന് പൊലീസ് നോട്ടിസ് അയച്ചിരുന്നു. ഹരിത നേതാക്കളെ സംസ്ഥാന പ്രസിഡന്റ് അപമാനിച്ച ജൂണ്‍ 22 ലെ യോഗത്തിലെ മിനിറ്റ്‌സ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി. വനിതാ കമ്മിഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലത്തീഫ് തുറയൂരിന് നോട്ടിസ് അയച്ചത്.