മഴ - പമ്പാ നദിയുടെ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം






പത്തനംതിട്ട :  മഴ - പമ്പാ നദിയുടെ നിവാസികൾക്ക് ജാഗ്രതാ നിർദ്ദേശം.
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു.
ഇതേതുടർന്ന് ഡാമിൻ്റെ 3 ഷട്ടറുകൾ 50 സെൻറീമീറ്റർ ഉയർത്തി.

ഇതിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പമ്പാനദിയുടെ തീരപ്രദേശവാസികൾക്ക് കളക്ടർ ജാഗ്രതാ നിർദ്ദേശം നൽകി.

ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ചെറുതന, മാന്നാർ, തിരുവൻവണ്ടൂർ പാണ്ടനാട്,എടത്വ, ചെന്നിത്തല തൃപെരുംതുറ, വിയ്യപുരം,കുമാരപുരം നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും, നദികളിൽ ഇറങ്ങുന്നതും ഒഴിവാക്കണമെന്നുമാണ് ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചിരിക്കുന്നത്.

Previous Post Next Post