വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി പോലീസ് അന്യോഷണം ആരംഭിച്ചു

 

( ചിത്രം പ്രതീകാത്മകം )

ആലപ്പുഴ : ആലപ്പുഴ കല്ലുപാലത്തിന് സമീപം പൊളിക്കുന്ന വീടിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി . പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ ആണ് അസ്ഥികൂടം . രണ്ടു തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും അസ്ഥി ഭാഗങ്ങളാണ് പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടിയിട്ട നിലയിൽ ഒരു വീടിനു പിന്നിലെ ചെറിയ ഗോഡൗണിനുള്ളിൽനിന്നു കണ്ടെത്തിയത് . വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ നിലയിലായിരുന്നു . അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യ പഠനാവശ്യത്തിനായി ആരെങ്കിലും സൂക്ഷിച്ചിരുന്നതാണോയെന്നു സംശയിക്കുന്നുണ്ട് . 
ആലപ്പുഴ ഡിവൈഎസ്പിയും സൗത്ത് പൊലീസും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി . കെട്ടിടം പൊളിക്കുന്ന ജോലിക്കാർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഈ കെട്ടിടം പൊളിക്കുന്നതിനിടയിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത് .


Previous Post Next Post