ആരോഗ്യമന്ത്രിക്കെതിരെ അശ്‌ളീല പരാമര്‍ശം നടത്തി; പി സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്






കൊച്ചി: കൊവിഡ് നിയന്ത്രണത്തിന്റെ പേരില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അശ്‌ളീല പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജിനെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം നോര്‍ത്ത് പൊലീസാണ് ഒരു ഹൈക്കോടതി അഭിഭാഷകന്റെ പരാതിയെ തുടര്‍ന്ന് ജോര്‍ജിനെതിരെ കേസെടുത്തത്. 

ക്രൈം സ്റ്റോറി മലയാളം എന്ന ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ് മന്ത്രിക്കെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. 

 കേരളത്തിന് അപമാനമാണ് വീണ ജോര്‍ജ് എന്ന് ആരോപിക്കുന്ന പി.സി ജോര്‍ജ് തുടര്‍ന്നാണ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിനും സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിനുമാണ് കേസ് നല്‍കിയത്. ഇന്ത്യ ശിക്ഷാ നിയമം 509ാം വകുപ്പനുസരിച്ചാണ് കേസ്.
Previous Post Next Post