തുടര്‍ചികില്‍സയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേയ്ക്ക്







തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ ഉടന്‍ അമേരിക്കയിലേക്ക് വീണ്ടും പോകുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ ചികിത്സയ്ക്കായാണ് അദ്ദേഹം വീണ്ടും അമേരിക്കയിലേയ്ക്ക് പോകുന്നതെന്നാണ് സൂചന.

 പിണറായിയോട് തുടര്‍ പരിശോധനയ്ക്ക് എത്തണമെന്ന് മയോ ക്ലിനിക് നിര്‍ദ്ദേശിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം ഈ പരിശോധന നീളുകയായിരുന്നു.
നിയമസഭാ സമ്മേളനം ഉടന്‍ ചേരും. അതിന് ശേഷം മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുമെന്നാണ് സൂചന.

അതേസമയം, അമേരിക്കയിലേയ്ക്ക് പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആരെ ഏല്‍പ്പിക്കുമെന്നതാണ് നിര്‍ണ്ണായകം. കേന്ദ്ര കമ്മറ്റി അംഗമായ എം.വി ഗോവിന്ദനാണ് മന്ത്രിസഭയില്‍ പാര്‍ട്ടിയിലെ സീനിയര്‍. എന്നാല്‍ മറ്റൊരു കേന്ദ്ര കമ്മറ്റി അംഗമായ കെ രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെ ചുമതല നല്‍കുമെന്നാണ് സൂചന. ഇതെല്ലാം മുന്നില്‍ കണ്ടാണ് അതിവിശ്വസ്തനായ എ സമ്പത്തിനെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായി പിണറായി നിയോഗിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

Previous Post Next Post