തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബർ 18 മുതൽ കോളേജുകള്‍ പൂർണമായും തുറക്കും. നിലവില്‍ അവസാന വർഷ വിദ്യാർത്ഥികള്‍ക്കായി മാത്രമാണ് ക്ലാസുകള്‍ നടക്കുന്നത്.
18 മുതല്‍ എല്ലാ വിദ്യാർത്ഥികള്‍ക്കുമായി സമ്പൂർണ്ണ ക്ലാസ് ആരംഭിക്കും. സ്ഥാപന മേധാവികളുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു യോഗം ചേർന്നു. ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം.
ലൈബ്രറികളും ലാബുകളും കുറെ കാലമായി അടഞ്ഞുകിടക്കുകയാണ്. പുതുതായി വരുന്ന എല്ലാ കുട്ടികൾക്കും അവ ഉപയോഗിക്കാൻ അവസരമുണ്ടാക്കണം. കോളെജുകൾ കൊവിഡ് മാനദണ്ഡം പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു.