200 കോടിയുടെ സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോളിനെ ഇ ഡി അറസ്റ്റ് ചെയ്തു







ന്യൂഡല്‍ഹി: 200 കോടിയുടെ തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിനെയും പാര്‍ടണര്‍ സുകാഷ് ചന്ദ്രശേഖറിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ, പതിനാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടാനായി ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്. 

നേരത്തെ, 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ലീന മരിയ പോളിനെ ഡല്‍ഹി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. 

സുകാഷ് നിലവില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ തിഹാര്‍ ജയിലിലാണ് ഉള്ളത്. മുന്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ പ്രമോട്ടര്‍ ഷിവിന്ദര്‍ സിങിന്റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുത്തെന്നാണ് കേസ്. സുകാഷിന്റെ ചെന്നെയിലെ വസതിയില്‍ റെയ്ഡ് നടത്തിയ ഇ ഡി പതിനാറ് ആഡംബര കാറുകളും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളും കണ്ടെത്തിയിരുന്നു.

Previous Post Next Post