കോട്ടയം ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സാധ്യത; മുന്‍കരുതല്‍ ശക്തമാക്കി


പ്രതീകാത്മക ചിത്രം
 


കോട്ടയം: കോട്ടയം ജില്ലയില്‍ 33 പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കൂടുതല്‍ പ്രദേശങ്ങള്‍ കൂട്ടിക്കല്‍, തലനാട്, തീക്കോയ് വില്ലേജുകളിലാണ്. കൂട്ടിക്കലില്‍ പതിനൊന്നിടത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് ക്യാംപുകളിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. 

തീക്കോയിയിൽ എട്ട് ഇടത്തും തലനാടില്‍ ഏഴിടത്തുമാണ് മണ്ണിടിച്ചിലിന് സാധ്യത പറയുന്നത്. സ്വമേധയാ മാറിയില്ലെങ്കില്‍ നിര്‍ബന്ധപൂര്‍വം മാറ്റും. മലയോരമേഖലയില്‍ അീതവജാഗ്രത പാലിക്കണം. കൂട്ടിക്കല്‍- മുണ്ടക്കയം മേഖലയിലും അതീവജാഗ്രത തുടരണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.


أحدث أقدم