സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത ; പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്






 തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

തുലാവര്‍ഷത്തിന് മുന്നോടിയായി വടക്ക് കിഴക്കന്‍ കാറ്റ് സജീവമാകുന്നതിനാല്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

 നാളെ ഓറ‍ഞ്ച് അലര്‍ട്ട്

നാളെയോടെ തുലാവര്‍ഷം തുടങ്ങും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ യെലോ അലര്‍ട്ടുമുണ്ട്.

കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് നിന്നും പൂര്‍ണമായും പിന്‍വാങ്ങും. മഴ 28 വരെ തുടരുമെന്നാണു പ്രവചനം. അറബിക്കടലില്‍ ലക്ഷദ്വീപിനു സമീപമുള്ള ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. അതേസമയം അറബിക്കടലില്‍ മത്സ്യബന്ധനത്തിനു തടസ്സമില്ല.

أحدث أقدم