തിരുവനന്തപുരം :ശ്രീകാര്യം പാങ്ങപ്പാറയിൽ ജോലിക്കെത്തിയ യുവതി ഒന്നര വയസ്സുള്ള കുഞ്ഞിന്റെ സ്വർണ്ണ അരഞ്ഞാണവും മോതിരവും മോഷ്ടിച്ച് കാമുകനോടൊപ്പം രക്ഷപ്പെട്ട സംഭവത്തിൽ ഇരുവരും പിടിയിൽ.വിതുര ആനപ്പാറ തൈക്കാവിന് സമീപം തസ്നി മനസിലിൽ തസ്നി (24), കാമുകൻ ആര്യൻ കുന്ന് അജ്മൽ മൻസിലിൽ മുഹമ്മദ് അൽഫാസ്( 26)എന്നിവരെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.
പാങ്ങപ്പാറ സംഗീത് നഗറിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽ ഒരു ഏജൻസി ജോലിക്ക് എത്തിയതായിരുന്നു തസ്നി. വീട്ടുകാർ കുളിക്കാൻ കയറിയ സമയത്ത് ഒന്നര വയസ്സുള്ള കുഞ്ഞിന്റെ അരയിൽ കിടന്ന അരഞ്ഞാണവും അലമാരയിൽ ഉണ്ടായിരുന്ന സ്വർണ മോതിരവും പണവും മോഷ്ടിച്ചെടുത്ത് കാമുകനായ മുഹമ്മദ് അൽഫാസി നോടൊപ്പം കാറിൽ രക്ഷപ്പെടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.തസ്നിയുടെ മൊബൈൽഫോൺ നമ്പർ സൈബർ പോലീസിന്റെ സഹായത്തോടെ പരിശോധിക്കുമ്പോഴാണ് ഇരുവരും പിടിയിലാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.