കട്ടപ്പനയില്‍ പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കട ഉടമ അറസ്റ്റിൽ


കട്ടപ്പന▪️പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച റേഷന്‍കട ഉടമ അറസ്റ്റില്‍. പോക്സോ കേസില്‍ ഒളിവിലായാരുന്ന വാഴവര പള്ളി നിരപ്പേല്‍ കല്ലു വച്ചേല്‍ സാബുവാണ് പിടിയിലായത്. ഒന്നര മാസം ഡല്‍ഹി ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് പ്രതി പിടിയിലായത്.
പള്ളി നിരപ്പേല്‍ റേഷന്‍ കട നടത്തുന്ന പ്രതി ആഗസ്റ്റിലാണ് അയല്‍വാസിയായ 12 വയസുള്ള കുട്ടിയേ മാതാപിതാക്കള്‍ സ്ഥലത്തില്ലായിരുന്ന സമയം രാത്രി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി കുതറി രക്ഷപ്പെട്ട് മുറിയില്‍ കയറി പിതൃസഹോദരിയോട് പറഞ്ഞതുകൊണ്ട് മാത്രമാണ് കൂടുതല്‍ അത്യാഹിതം സംഭവിക്കാതിരുന്നത്.
റേഷനിംഗ് മെഷീനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടും എന്നതിനാല്‍ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം കട്ടപ്പന സ്പെഷ്യല്‍ ടീം അടങ്ങുന്ന സംഘം പ്രതിയേ പിടികൂടിയത്. പ്രതിയേ തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കും.
Previous Post Next Post