ചികിത്സ സഹായം വാഗ്ദാനം ചെയ്തു കൊണ്ട് പോയി പീഡനം: ചാരിറ്റി പ്രവർത്തകൻ ഉൾപ്പെടെ അറസ്റ്റിൽ



കൊച്ചി : മെച്ചപ്പെട്ട ചികിത്സയും കുടുംബസഹായവും  വാഗ്ദാനം ചെയ്ത് നിർധന യുവതിയെ എറണാകുളത്തു കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ചാരിറ്റി സംഘടനാ ഭാരവാഹിയുള്‍പ്പെടെ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്നേഹദാനം ചാരിറ്റബിള്‍ സംഘടനാ ഭാരവാഹി സംഷാദ് വയനാട് എന്നറിയപ്പെടുന്ന വയനാട് തൊവരിമല കക്കത്ത് പറമ്പില്‍ സംഷാദ് (24), ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മഹ്ബൂബ് (23), അമ്പലവയല്‍ ചെമ്മന്‍കോട് സെയ്ഫുറഹ്മാന്‍ (26) എന്നിവരെയാണു ബത്തേരി ഡിവൈഎസ്പി വി.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 
ചികിത്സാ കാര്യങ്ങള്‍ ഏര്‍പ്പെടുത്താനും പണസമാഹരണത്തിനുമായി സംഷാദ് ഇടയ്ക്കിടെ യുവതിയുടെ വീട്ടിലെത്തി ചെറുസഹായങ്ങള്‍ നല്‍കിയിരുന്നു. വിദഗ്ധ പരിശോധനയ്ക്കെന്ന പേരില്‍ കഴിഞ്ഞ 29നു പ്രതികള്‍ യുവതിയെ എറണാകുളത്ത് കൊണ്ടുപോയി മുറിയെടുത്ത്, ജ്യൂസില്‍ ലഹരിമരുന്ന് ചേര്‍ത്ത് നൽകി പീഡിപ്പിച്ചുവെന്നാണു പരാതി. 
Previous Post Next Post