പാമ്പാടിയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു രക്ഷകനായത് ഓട്ടോ ഡ്രൈവർ


പാമ്പാടി : പാമ്പാടിയിൽ  യുവാവ് ഒഴുക്കിൽപ്പെട്ടു  നാട്ടുകാർ രക്ഷകരായി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോട് കൂടി പൊത്തൻ പുറം കുന്നേപ്പാലം തോട്ടിൽ കുളിക്കാനിറങ്ങിയ പാമ്പാടി 11 ആം മൈൽ സ്വദേശി ജെറിൻ (30 ) ആണ് തോട്ടിലെ ഒഴുക്കിൽ പെട്ടത് കുന്നേപ്പാലത്തു നിന്നും ഒഴുക്കിൽപ്പെട്ട ജെറിൻ അര കിലോമീറ്ററോളം തോട്ടിലൂടെ ഒഴുകി പാമ്പാടി ചെറുവള്ളിക്കാവ് ക്ഷേത്രത്തിൻ്റെ കടവിൽ എത്തി
ഇവിടെ ഉണ്ടായിരുന്ന സ്ത്രീകൾ ബഹളം വച്ചതിനെ തുടർന്ന് സൗത്ത് പാമ്പാടിയിൽ ( കുറ്റിക്കൽ )  ഓട്ടോ ഡ്രൈവർ  മാപ്പേഞ്ചേരിൽ കൃഷ്ണൻകുട്ടി തോട്ടിൽ ഇറങ്ങി ജെറിനെ കരയിൽ എടുത്തു തുടർന്ന് വാർഡ് മെമ്പർ K K ബാബുവും സ്ഥലത്തെത്തി പാമ്പാടി താലുക്ക് ആശുപത്രിയിൽ എത്തിച്ചു  ജെറിൻ്റെ ദേഹത്ത് ചെറിയ പരുക്കുണ്ട്
أحدث أقدم