തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ


തിരുവനന്തപുരം: കോര്‍പ്പറേഷനിലെ  നികുതിവെട്ടിപ്പില്‍ ഒരാൾ കൂടി അറസ്റ്റിൽ ഒളിവിലായിരുന്ന മുഖ്യപ്രതി എസ് ശാന്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥയായ ശാന്തി നേമം സോണിലെ സൂപ്രണ്ടാണ്. 27 ലക്ഷം രൂപയുടെ വെട്ടിപ്പാണ് ശാന്തിയുടെ നേതൃത്വത്തില്‍ നേമം സോണിൽ മാത്രം നടന്നത്. ശാന്തിയുടെ മുൻകൂർ ജാമ്യാപേക്ഷ നവംബർ ഒന്‍പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ കീഴടങ്ങിയത്. നികുതിവെട്ടിപ്പില്‍ എസ് ശാന്തി അടക്കം ഏഴ് ഉദ്യോഗസ്ഥരെ കോര്‍പ്പറേഷന്‍ സസ്പെന്‍റ് ചെയ്തിരുന്നു.
أحدث أقدم