നിതിന കൊലപാതകം; എല്ലാ കോളേജുകളിലും കൗൺസിലിം​ഗ് സെല്ലുകൾ ഉറപ്പാക്കുമെന്ന് മന്ത്രി


പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ നിർഭാ​ഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കുട്ടികളുടെ മാനസികാരോ​ഗ്യം ഉറപ്പാക്കാൻ എല്ലാ കോളേജുകളിലും സ്ഥാപിക്കും. ഇതിനായി യിജിസി നിഷ്കർശിക്കുന്ന മാനദണ്ഡങ്ങൾ എല്ലാ കോളേജുകളിലും ഇല്ലാത്തത് പോരായ്മയാണ്. കുട്ടികളുടെ മാനസികാരോ​ഗ്യം ഉറപ്പാക്കാൻ ജീവനി പദ്ധതി എല്ലാ കോളേജിലേക്കും വ്യാപിക്കണം. ഇതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോ​ഗം വിളിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥിനിയെയാണ് സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത്. വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ് (22) കൊല്ലപ്പെട്ടത്. വൈക്കം സ്വദേശി അഭിഷേക് ആണ് ആക്രമണം നടത്തിയത്. ഫുഡ് ടെക്നോളജിവിദ്യാര്‍ത്ഥികളാണ് ഇരുവരും. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. പേപ്പര്‍കട്ടര്‍ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്നാണ് കോട്ടയം എസ്പി ശില്‍പയുടെ പ്രതികരണം. കൊലപാതകത്തിന് മുമ്പ് ഇരുവരും തമ്മില്‍ ബലപ്രയോഗം നടന്നിട്ടുണ്ടോയെന്ന് അറിയില്ല, അന്വേഷണം നടക്കുകയാണെന്ന് എസ്പി  പ്രതികരിച്ചു.
Previous Post Next Post