വിവാഹവാഗ്ദാനം നല്‍കി നിരന്തരം ബലാത്സംഗം ; ഗര്‍ഭച്ഛിദ്രം ; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍



 



ലഖ്‌നൗ : വിവാഹവാഗ്ദാനം നല്‍കിയ യുവതിയെ ബലാല്‍സംഗം ചെയ്ത കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലി ഷീഷ്ഗാഹിലാണ് സംഭവം. ഇയാള്‍ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നും യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. 

നാലു വര്‍ഷം മുമ്പാണ് യുവതി പഠനത്തിനായി മദ്രസയിലെത്തുന്നത്. അന്ന് യുവതിക്കൊപ്പം പഠനത്തിന് ഉണ്ടായിരുന്ന യുവാവ് പിന്നീട് അധ്യാപകനായി. ഇതിനിടെ ഇരുവരും പ്രണയത്തിലായി. 

തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കിയ യുവാവ് പെണ്‍കുട്ടിയെ നിരവധി തവണ ബലാല്‍സംഗം ചെയ്തതായി ബറേലി എസ്പി രോഹിത് സിങ് സജ്‌വാന്‍ പറഞ്ഞു. ബലാല്‍സംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധപൂര്‍വം ഗര്‍ഭച്ഛിദ്രത്തിനും വിധേയയാക്കി. 

അടുത്തിടെ യുവതി യുവാവിന്റെ വീട്ടില്‍ ചെന്നപ്പോള്‍, ഉടന്‍ സ്ഥലം വിടണമെന്ന് ആവശ്യപ്പെട്ട് വധഭീഷണി മുഴക്കിയതായും പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 
 


Previous Post Next Post