കൊച്ചിയില്‍ ശുചിമുറിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍


കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ശുചിമുറിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കളമശ്ശേരി പത്തടിപ്പാലം പതിച്ചേരിയില്‍ എന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലെ ശുചിമുറിയിലാണ് പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
കെട്ടിടത്തിന്റെ മുകളിലെ ശുചിമുറിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്തെ കെട്ടിടത്തിലുള്ളവരാണ് തീപ്പിടുത്തമുണ്ടായതാകാമെന്ന് കരുതി പോലീസിനേയും ഫയര്‍ഫോഴ്സിനേയും വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്
Previous Post Next Post