ഒളിച്ചോടിയതിന് പോലീസ് പിടികൂടി; വീണ്ടും കാമുകനൊപ്പം പോയ ഭർതൃമതിയേയും കാമുകനെയും ലോഡ്ജിൽ മരിച്ചനിലയില്‍ കണ്ടെത്തി..!


ഭർതൃമതിയും രണ്ടുമക്കളുടെ മാതാവുമായ യുവതിയെ സുഹൃത്തിനൊപ്പം സ്വകാര്യ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. കാക്കൂർ പാവണ്ടൂർ നങ്ങ്യാടത്ത് റിൻസി(28)യെയും അന്നശ്ശേരി സ്വദേശിയും കൊണ്ടോട്ടി പള്ളിക്കൽ പരുത്തിക്കോട് പെങ്ങോട്ട് ക്വാർട്ടേഴ്സിലെ താമസക്കാരനുമായ മുഹമ്മദ് നിസാറി(29) നെയുമാണ് കോയാറോഡിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്.

24-ന് ഇളയമകനോടൊപ്പം കാണാതായ റിൻസിയെ ഭർത്താവിന്റെ പരാതിയിൽ 11-ന് പെരിന്തൽമണ്ണയിൽനിന്ന് കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുവദിച്ചതിനെത്തുടർന്നാണ് കുടുംബത്തെ ഒഴിവാക്കി യുവതി സുഹൃത്തിനൊപ്പം പോയത്. മകനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയിരുന്നു.


أحدث أقدم