ജഗദ്ഗുരു പരമഹന്‍സ് ആചാര്യ മഹാരാജ് വീട്ടുതടങ്കലില്‍. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കിൽ സരയു നദിയില്‍ ജലസമാധി അടയുമെന്ന പ്രഖ്യാപനത്തെ പിന്നോട്ടടിക്കാനാണ് യുപി സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. ജലസമാധി നടത്തുമെന്ന് പറഞ്ഞ ജഗദ്ഗുരുവിന്‍റെ വിഡിയോ വൈറലായിരുന്നു.
തന്‍റെ മൂക്ക് അയോധ്യയിലെ സരയു നദിയില്‍ മുക്കുമെന്ന് ഒരു വെള്ള ക്യാനും പിടിച്ച് അദ്ദേഹം വിഡിയോയില്‍ പറയുന്നു.
ഇന്ന് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യപിക്കണമെന്നും ഇല്ലെങ്കിൽ താൻ ജലസമാധി അടയുമെന്നും ജഗദ്ഗുരു നേരത്തെ പറഞ്ഞിരുന്നു. അയോധ്യയിൽ വച്ച് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് അദ്ദേഹം ഈ വിവാദ പ്രഖ്യാപനം നടത്തിയത്. ഈ ആവശ്യം കേന്ദ്രസർക്കാർ ആംഗീകരിക്കാൻ തയാറല്ലെങ്കിൽ സരയു നദിയിൽ ജലസമാധിയടയും. രാജ്യത്തെ മുസ്‍ലിംകളുടെയും ക്രിസ്ത്യാനികളുടെയും പൗരത്വം റദ്ദാക്കണമെന്നും ആചാര്യ മഹാരാജ് ആവശ്യപ്പെട്ടു.
അതേസമയം, ജലസമാധി ഇന്ന് 12 മണിക്ക് നടത്തുമെന്നായിരുന്നു ജഗദ്ഗുരുവിന്‍റെ പ്രഖ്യാപനം. ഇതിനു പിന്നാലെയാണ് ജഗദ്ഗുരുവിനെ വീട്ടുതടങ്കലിലാക്കിയതായുള്ള റിപ്പോര്‍ട്ടെത്തുന്നത്.