കൊല്ലം അഞ്ചല്‍ ഇടമുളക്കലിലാണ് സംഭവം. അഞ്ചല്‍ വെസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി അഭിഷേക് ആണ് മരിച്ചത്.
ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി 12 മണി വരെ പഠിച്ച ശേഷം ഉറങ്ങാന്‍ കിടന്നതാണ് അഭിഷേക്. എന്നാല്‍ രാവിലെ വീട്ടുകാര്‍ എത്തി വിളിച്ചപ്പോള്‍ എഴുന്നേറ്റില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.