വെപ്പ് പല്ല് അന്നനാളത്തില്‍ കുടുങ്ങി ഓട്ടോഡ്രൈവർ മരിച്ചു






കൊടകര(തൃശൂർ) : വെള്ളം കുടിക്കുന്നതിനിടെ വെപ്പ് പല്ല് അന്നനാളത്തില്‍ കുടുങ്ങി ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു.കനകമല പാഴേത്ത് പറമ്പിൽ തോമസിന്റെ മകന്‍ ജെസ്റ്റിനാണ് (38) ഇന്നലെ  മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കേടായ പല്ല് മാറ്റി പകരം വച്ചതാണ് ഇളകിയത്.

ചാലക്കുടിയില്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നു പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തെടുത്തിരുന്നു. അമ്മ: എല്‍സി. ഭാര്യ: വിന്‍ഷി. മക്കള്‍: ജെസ്വിന്‍, ബിസ്വിന്‍, ജീവന്‍.

Previous Post Next Post