മൊബൈലിൽ ഗെയിം കളിച്ചതിന് വഴക്കു പറഞ്ഞു,മകൻ തൂങ്ങിമരിച്ചു, പിന്നാലെ അമ്മ ഹൃദയാഘാതം മൂലം മരിച്ചു





കൊല്ലം: മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിച്ചതിന് അമ്മ വഴക്കുപറഞ്ഞതിന് പതിനഞ്ചുകാരന്‍ തൂങ്ങിമരിച്ചു.പിന്നാലെ അമ്മ ഹൃദയാഘാതം മൂലവും മരിച്ചു.

കുലശേഖരപുരം കോട്ടയ്ക്കു പുറം തേനേരില്‍ മധുവിന്റെ മകന്‍ ആദിത്യന്‍ ആണ് ഇന്നലെ വീടിന് വെളിയിലുള്ള പുളിമരത്തില്‍ തൂങ്ങിയത്.

ഉടന്‍ തന്നെ അഴിച്ചിറക്കി കരുനാഗപ്പള്ളി ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വിവരമറിഞ്ഞ് തളര്‍ന്നുവീണ അമ്മ സന്ധ്യ(38)ക്ക് ഇന്ന് ഹൃദയാഘാതം വന്നു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.

കളരിവാതുക്കല്‍ ഗവ.സ്‌കൂളിലെ 10-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍. മൊബൈല്‍ഫോണില്‍ അമിതമായി പബ്ജികളി ഉണ്ടായിരുന്നതായി പറയുന്നു.

മൊബൈല്‍ കളി അമ്മ വിലക്കിയതാണ് ആത്മഹത്യക്കു കാരണമായി പറയുന്നത്. ആദിത്യന്‍്റെ അമ്മ സന്ധ്യ കരുനാഗപ്പള്ളിയിലെ ഒരു തുണിക്കടയില്‍ സെയില്‍ ഗേളാണ്. ക്യാന്‍സര്‍ പേഷ്യന്‍്റായ അച്ഛന്‍ മധുവിന് ലോട്ടറി വില്‍പനയാണ്.
 രോഗിയായ മധുവിനൊപ്പം ഇനി ഇളയമകന്‍ അനന്തുമാത്രമായി.

Previous Post Next Post