തെരുവുനായയെ പേടിച്ചോടിയ യുവാവ് കാറിടിച്ചു മരിച്ചു



കോഴിക്കോട്: തെരുവുനായയുടെ കടിയില്‍ നിന്ന് രക്ഷപെടാന്‍ ഓടിയ യുവാവ് കാറിടിച്ചു മരിച്ചു. നായ പിന്തുടരുന്നത് കണ്ട് കടിയേല്‍ക്കാതിരിക്കാന്‍ നടപ്പാതയില്‍ നിന്ന് റോഡിലേക്ക് ഇറങ്ങിയോടിയ യുവാവിനെ അമിതവേഗത്തില്‍ എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. മുഹമ്മദ് നിഹാല്‍(20) ആണു മരിച്ചത്.
സുഹൃത്തിന്റെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു നിഹാലിന് നേരെ പട്ടി കുരച്ചു ചാടിയത്. പട്ടി പിന്തുടര്‍ന്നപ്പോള്‍ ഓടുന്നതിനിടെ ‍പുറമേരി ഭാഗത്ത് നിന്ന് അമിത വേഗത്തില്‍ എത്തിയ കാറ് ഇടിക്കുകയായിരുന്നു.
കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നിഹാല്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുസ്‌ലിം യൂത്ത് ലീഗ് തലായി ശാഖാ വൈസ് പ്രസിഡന്റാണ് നിഹാല്‍.
Previous Post Next Post