വിമാനത്തിലെ ​ഗാലി പ്രസവമുറിയായി, ലണ്ടൻ- കൊച്ചി വിമാനത്തിൽ മലയാളി യുവതി ആൺകുഞ്ഞിന് ജന്മംനൽകി



 
കൊച്ചി ; ലണ്ടനിൽ നിന്ന് കൊച്ചിയിലേക്കുളള എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതി പ്രസവിച്ചു. പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പാണ് വിമാനത്തിൽവട്ട് ആൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്നു പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനത്തിലാണു സംഭവം. ഏഴു മാസം ​ഗർഭിണിയായ മരിയയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രസവം നടക്കുകയായിരുന്നു. 

ഇന്ത്യൻ സമയം രാത്രി 7 മണിയോടെയാണു വിമാനം പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അൽപ സമയത്തിനുള്ളിൽ യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു. കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടർമാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്സുമാരും സഹായിക്കാനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുന്ന ഗാലി താൽക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു. വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യൻസ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തിൽ ആശ്രയമായത്. 


 


Previous Post Next Post