പാമ്പാടി ബസ്സ് സ്റ്റാൻഡും പരിസരങ്ങളും വൺ ഇന്ത്യ വൺ പെൻഷൻ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യത്തിയാക്കി

പാമ്പാടി : വൺ ഇന്ത്യ വൺ പെൻഷൻ
 പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  മുപ്പതോളം വരുന്ന വൺ ഇന്ത്യ വൺ പെൻഷൻ പ്രവർത്തകർ  ഗാന്ധിജയന്തി യോടനുബന്ധിച്ച് പാമ്പാടി ബസ് സ്റ്റാന്റും പരിസരവും  ശുചീകരണം നടത്തി.
ഇതിന്റെ ഉദ്ഘാടനം രാവിലെ ഒമ്പതുമണിക്ക് പാമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് ജോസുകുട്ടി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥലം 
  പഞ്ചായത്ത് മെമ്പർ ശ്രീമതി. ഷേർലി തര്യൻ ഉദ്ഘാടനം ചെയ്തു. 
 സംസ്ഥാന പ്രസിഡണ്ട് ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി ആശംസ പ്രസംഗവും പുതുപ്പള്ളി നിയോജകമണ്ഡലം സെക്രട്ടറി  ശ്രീ.ബാബു മീനടം കൃതജ്ഞതയും പറഞ്ഞു. നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്മാരായ ശ്രീ.ജോർജ് അബ്രഹാം,സജി പി ജോൺ ജില്ലാ കമ്മിറ്റി മെമ്പർമാരായ ഐപ്പ് വലിയ വീട്ടിൽ,സജീവ് ടി കോശി എന്നിവരും സംസാരിച്ചു.
أحدث أقدم