തൃശൂർ: വിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങിവരുന്നതിനിടെ കാർ മറിഞ്ഞ് രണ്ടു വയസുകാരൻ മരിച്ചു. വടക്കാഞ്ചേരി എങ്കക്കാട് പരുത്തിപ്ര കിണറമാക്കൽ നസീമിന്റെ മകൻ ആദിനാണ് മരിച്ചത്. കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.
കഴിഞ്ഞ രാത്രി പേരാന്പ്ര അപ്പോളോ ടയേഴ്സിനു സമീപമാണ് അപകടമുണ്ടായത്. നസീമിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യാത്രയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ റോഡിലെ മീഡിയനിലിടിച്ച് മറിയുകയായിരുന്നു.