പാമ്പാടി ചേന്നംപള്ളിയിൽ ദേശീയപാത ഇടിഞ്ഞ് താഴ്ന്നത് വാഹന യാത്രികർക്ക് ഭീഷണി


ജോവാൻ മധുമല 
പാമ്പാടി: പാമ്പാടി  ചേന്നംപള്ളി ഇറക്കത്തിൽ  ദേശീയപാത ഇടിഞ്ഞ് താഴ്ന്നത് വാഹന യാത്രികർക്ക് ഭീഷണിയായി മാറിയിരിക്കുന്നു. തൊട്ടടുത്ത് കൂടി ഒഴുകുന്ന തോടിൻ്റെ സംരക്ഷണഭിത്തി ഇടിഞ്ഞതാണ്  കാരണം.

 ദേശീയപാതയുടെ ടാറിംഗിൽ  വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട് 
കുറെക്കാലമായി ഈ സ്ഥിതി തുടരുന്നു  താൽക്കാലികമായി  ടാറിംഗ് വീപ്പകൾ വച്ച് മറച്ച നിലയിലാണ് ഈ ഭാഗം. പക്ഷെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല എന്ന ഗുരുതര വീഴ്ച്ചയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

 ടാറിംഗ് വീപ്പകൾ റോഡിൽ ഇരിക്കുന്നതിനാൽ വാഹനങ്ങൾക്ക് കടന്നു പോകുവാൻ ബുദ്ധിമുട്ടാണ്. ഈ ഭാഗത്ത് ഇറക്കമിറങ്ങി വരുന്ന  വാഹനങ്ങൾ വീപ്പയുടെ തൊട്ടടുത്ത് എത്തിയാൽ മാത്രമേ  ശ്രദ്ധയിൽപെടുകയുള്ളൂ . ഇത് അപകടത്തിന് വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയമില്ല.  വീപ്പകൾ ഇരിക്കുന്നതുമൂലം കാൽനടക്കാർക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. അതു കൂടാതെ റോഡിന് ഇരുവശവും വലിയ രീതിയിൽ കാടുകൾ നിറഞ്ഞാണ് നിൽക്കുന്നത്. അടിയന്തിരമായി ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ വലിയ ഒരു അപകടത്തിന് പാമ്പാടി സാഷ്യം വഹിക്കേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല.
أحدث أقدم