ബൈക്കും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു







 തിരുവനന്തപുരം : ബൈക്കും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർത്ഥി മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.

വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥി കോതമംഗലം സ്വദേശി നിതിൻ ഹരിയാണ് മരിച്ചത്.

ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹപാഠി കൊട്ടാരക്കര സ്വദേശി വിഷ്ണു ഗുരുതര പരിക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് വെളുപ്പിന് നാലു മണിക്ക് ചന്തവിള കിൻഫ്രയ്ക്കു സമീപമായിരുന്നു അപകടം. മൃതദേഹം മെഡി.കോളേജ് മോർച്ചറിയിൽ.
Previous Post Next Post