വെള്ളക്കെട്ടില്‍ വീണ് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി



 
കൊല്ലം:  കൊട്ടാരക്കരയില്‍ വെള്ളക്കെട്ടില്‍ വീണ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മൈസൂര്‍ സ്വദേശികളായ വിജയന്‍ - ചിങ്കു ദമ്പതികളുടെ മകന്‍ മുന്ന് വയസ്സുകാരന്‍ രാഹുലാണ് വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. മൈസൂരില്‍ നിന്നുള്ള നാടോടി സംഘത്തില്‍പ്പെട്ട മൂന്ന് വയസ്സുകാരനെ വെള്ളിയാഴ്ച രാത്രിയിലാണ് കാണാതായത്. 

ഇന്ന് രാവിലെ ഓടനാവട്ടം കട്ടിയില്‍ ഭാഗത്തെ തോട്ടില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടി കാല്‍ വഴുതി തോട്ടില്‍ വീണ് അപകടം സംഭവിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി 

കൊട്ടാരക്കര നെല്ലികുന്നത്തെത്തിയ സംഘം മൂന്ന് കടതിണ്ണകളിലായാണ് തമ്പടിച്ചിരുന്നത്. ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിന് ശേഷമാണ് രാഹുലിനെ കാണാതായത്. കുട്ടി തോടിന് തീരത്തേക്ക് നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു

أحدث أقدم