കോട്ടയത്തിന് അഭിമാനിക്കാം; കേരള എന്ജിനീയറിംഗിൽ രണ്ടാം റാങ്ക് നേടി ഹരിശങ്കർ


കോട്ടയം :   ഈ ഒരു സാഹചര്യത്തിലും റാങ്ക് കരസ്ഥമാക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എന്‍ജിനീയറിങ് എന്ട്രന്‌സ് പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഹരിശങ്കര് എം.

 കോട്ടയം കരമല പൂവകുളം സ്വദേശിയാണ് ഹരിശങ്കർ. പാല ചാവറ സിഎംഐ പബ്ലിക് സ്‌കൂൾ വിദ്യാര്ത്ഥിയായിരുന്നു ഹരിശങ്കർ. ബ്രില്യന്‌സ് സ്റ്റഡി സെന്ററുമായി ചേര്ന്ന് സ്‌കൂളിൽ  തന്നെ എൻട്രൻസ് പരിശീലനമുണ്ടായിരുന്നു. ലോക്ക്ഡൗൺ കാലത്തും വലിയ പിന്തുണ അവരിൽ നിന്നും ലഭിച്ചു. ഓൺലൈൻ പഠനമായിരുന്നു. 

 ഓൺലൈൻ ക്ലാസുകളുടെ പരിമിതികൾ മനസിലാക്കി അധ്യാപകര് നല്ലരീതിയിൽ സംശയനിവാരണത്തിനുള്ള പിന്തുണയും തയ്യാറെടുപ്പുകളും നടത്തിയിരുന്നു. വീട്ടുകാരും മികച്ച പിന്തുണയാണ് നല്കിയത് ഒപ്പം ഈശ്വരാനുഗ്രഹവും.

 ജെഇഇ അഡ്വാന്‌സ്ഡ് ഫലം കാത്തിരിക്കുകയാണെന്നും ഏത് എന്‍ജിനീയറിങ് മേഖലയാണ് തിരഞ്ഞെടുക്കുകയെന്ന് അതിന് ശേഷമേ തീരുമാനിക്കൂ എന്നും ഹരിശങ്കര് പറഞ്ഞു. കെ.എസ്.ഇ.ബിയില് നിന്നും വിരമിച്ച പി.ജി. മനോഹരന്റെയും ലേബര് വകുപ്പ് ജീവനക്കാരിയായ പിഎസ് ലക്ഷ്മിയുടേയും മകനാണ് ഹരിശങ്കർ. ബിഡിഎസ് അവസാനവര്ഷ വിദ്യാര്ഥിയായ കാവ്യലക്ഷ്മി സഹോദരിയാണ്.
Previous Post Next Post