കെഎഎസ് റാങ്ക് പട്ടികയായി; എസ് മാലിനിക്ക് ഒന്നാം റാങ്ക്




തിരുവനന്തപുരം :  കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. സ്ട്രീം ഒന്നില്‍ മാലിനി എസിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് നന്ദന പിള്ളയ്ക്കാണ്. പൊതുവിഭാഗത്തില്‍ ആദ്യ അഞ്ചുറാങ്കില്‍ നാലും വനിതകള്‍ക്കാണ്. ഗോപിക ഉദയന്‍, ആതിര എസ് വി, ഗൗതമന്‍ എം എന്നിവരാണ് മൂന്നും നാലും അഞ്ചും റാങ്കുകാര്‍.

രണ്ടാമത്തെ സ്ട്രീമില്‍ ഗോപിക എസ് ലാലിനാണ് ഒന്നാം റാങ്ക്. 29 ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നോണ്‍ ഗസ്റ്റഡ് തസ്തികകയില്‍ ജോലി ചെയ്യുന്നവരാണ് രണ്ടാം സ്ട്രീമില്‍ പരീക്ഷ എഴുതിയവര്‍.

നവംബറില്‍ റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാമെന്ന് പിഎസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. 122 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 105 ഒഴിവുകളാണ് ഉള്ളത്.

Previous Post Next Post