മകന്‍ പുലർച്ചെ അപകടത്തില്‍ മരിച്ചു; വിവരം പറയാൻ വിളിച്ചപ്പോള്‍ അവന്‍ ഉറങ്ങുകയാണെന്ന് മാതാപിതാക്കൾ





കൊച്ചി : കാറും ബൈക്കും കൂട്ടിയിടിച്ച് പതിനാറുകാരൻ മരിച്ചു. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകൻ പി.എസ്.മൃദുൽ ആണ് വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. 

അമിതവേഗത്തിലെത്തിയ ബൈക്ക്, കളമശേരി ടിവിഎസ് കവലയിൽവച്ച് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് പൂർണമായും കാറിന്റെ മുൻഭാഗവും ‍തകർന്നു.

മൃദുലിന്റെ ദുരന്തവാര്‍ത്ത അറിയിക്കാൻ വീട്ടിലേയ്ക്കു വിളിക്കുമ്പോൾ മകൻ മുകളിലുള്ള മുറിയിൽ കിടന്ന് ഉറങ്ങുകയാണെന്നായിരുന്നു മാതാപിതാക്കളുടെ പ്രതികരണം. മരണവിവരം ആശുപത്രി അധികൃതർ ഒരു ബന്ധുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു. 

ഈ ബന്ധു വിവരം പറയാൻ മാതാപിതാക്കളെ വിളിച്ചപ്പോഴാണ് മകൻ വീട്ടിൽ ഇല്ലെന്ന വിവരം അവരും അറിയുന്നത്. രാത്രിയിൽ എപ്പോഴാണ് മൃദുൽ പുറത്തുപോയതെന്ന് സംബന്ധിച്ച് വീട്ടുകാർക്ക് അറിവില്ല. മാതാവ്: ലിജി, സഹോദരൻ: ഹൃദിൻ.

Previous Post Next Post