ലാബ് അസിസ്റ്റന്റിനെ കോളേജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി






കോഴിക്കോട് : ഗുരുവായൂരപ്പൻ കോളേജിലെ ലാബ് അസിസ്റ്റന്റ് പവിത്രൻ (52)ആണ് കോളേജിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് സെക്യൂരിറ്റി ജീവനക്കാരന്റെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 

മദ്യപാനം നിർത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചികിത്സക്ക് ശേഷം അല്പം മാനസിക സമ്മർദ്ദം ഉണ്ടായിരുന്നു എന്നാണ് സൂചന. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം. സംഭവിത്തിൽ കോഴിക്കോട് കസബ പോലിസ് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ട് നൽകും.

أحدث أقدم