മോഷണത്തിനിടെ ആക്രമണത്തില്‍ പരിക്കേറ്റ് പ്രായമായ സ്ത്രീ കൊല്ലപ്പെട്ട കേസിലെ പ്രതി പോലീസ് പിടിയില്‍




കണ്ണൂര്‍: കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വാരത്ത് സെപ്റ്റംബര്‍ 23ന് വീട്ടില്‍ തനിച്ചു താമസിച്ചു വരികയായിരുന്ന പ്രായമായ സ്ത്രീയെ മോഷണതിനിടെയുള്ള  ആക്രമണത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ട കേസ്സിലെ പ്രതിയെ  പോലീസ് സഹസീകമായി പിടികൂടി. ആസ്സാം സംസ്ഥനത്തെ ബര്‍പെറ്റ  പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന  അതിഥി തൊഴിലാളി മോയിബുള്‍ ഹക്,  ജമാലുദ്ദീന്‍,  ( 25)  ആണ്  പോലീസ് പിടിയിലായത്. കൊലപാതകത്തെ തുടര്‍ന്നു കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം കണ്ണൂര്‍ അസി. കമ്മീഷണര്‍  പി പി സദാനന്ദന്റെ നേതൃത്വത്തില്‍ ഇരുപതു അംഗ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചു അന്വേഷണം നടത്തിവരികയായിരുന്നു.  അന്വേഷണ സംഘത്തിന്റെ ശാസ്ത്രീയമായ അനേഷണത്തിനോടുവിലാണ് പ്രതിയെ ആസ്സാമില്‍ ചെന്നു പോലീസ്സിന് പിടികൂടാനായത്. വാരത്തെ വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന പി.കെ. ആയിഷയെയാണ് കവര്‍ച്ചാ സംഘം മോഷണത്തിനിടെ ആക്രമിച്ചത്. ആയിഷ തനിച്ചാണ് താമസിക്കുന്നതെന്ന് മനസിലാക്കിയ പ്രതികള്‍  വീട്ടിന്നകത്ത് നേരത്തെ വെള്ളം ലഭിക്കുന്നതിനുള്ള മാര്‍ഗം അടച്ച് ആയിഷയെ വീടിനു പുറത്തിറക്കിയാണ് ആക്രമിച്ചത്. പുലര്‍ച്ചെ നമസ്‌കാരത്തിനായി എഴുന്നേറ്റ ആയിഷ മോട്ടര്‍ ഓണാക്കിയ സമയത്ത്  വെള്ളം കിട്ടാത്തതിനെ തുടര്‍ന്നു  വീടിന് പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ മോഷണ സംഘം പിടിച്ചു പറിക്കുന്നതിനിടെ ഗുരുതരമായി പരിക്കേല്‍ക്കുകയും പിന്നീട് ആയിഷ ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു. അസമില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പൊലീസ് നാട്ടിലെത്തിച്ചു. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണ സംഘത്തില്‍ കണ്ണൂര്‍ ടൌണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ ശ്രീജിത്ത് കോടെരി, എസ് ഐ ബിജു പ്രകാശ്, ചക്കരക്കല്‍ അഡീഷണല്‍ എസ് ഐ രാജീവന്‍,  കണ്ണൂര്‍ ടൗണ്‍ എസ് ഐ മാരായ അനീഷ്, ഹാരിസ്, ഉണ്ണിക്കൃഷ്ണന്‍, യോഗേഷ്, എഎസ്‌ഐമാരായ എം. അജയന്‍, രഞ്ജിത്ത്, സജിത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബുപ്രസാദ്, നാസര്‍, സ്‌നേഹഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
أحدث أقدم