മണിമലയിൽ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു.





കോട്ടയം :  മണിമല കരിമ്പനക്കുളത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചയാൾ മരിച്ചു.
പൊൻകുന്നം പൂവേലിക്കുന്നേൽ ഷാൻ മാത്യു ( 52 ) ആണ് മരിച്ചത്.

കരിമ്പനക്കുളം അമ്പാട്ട് പറമ്പിലുള്ള ഭാര്യവീട്ടിന് സമീപത്തെത്തിയ ഷാൻ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഷാൻ ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു എന്ന് പോലിസ് പറഞ്ഞു.

Previous Post Next Post