തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ തീപിടുത്തം




തിരുവനന്തപുരം :  തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ തീപിടുത്തം.
ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്.

ബസ് ടെര്‍മിനലിലെ കെട്ടിടത്തില്‍ അഞ്ചാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ആര്‍ടി ഓഫീസിനോട് ചേര്‍ന്ന മുറിയിലാണ് തീപിടുത്തം ഉണ്ടായത്.
കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്.

തീപിടുത്തമുണ്ടാകുന്ന സാഹചര്യങ്ങളില്‍ രക്ഷപ്പെടാനുള്ള ഫയര്‍ എക്‌സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു.

ഇത് മൂലം തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടി.

പത്ത് മിനുട്ടിലേറെ വേണ്ടി വന്നു ഫയര്‍ഫോഴ്‌സിന് തീ വരുന്ന സ്ഥലം കണ്ടെത്താന്‍. ഒടുവില്‍ മൂന്ന് വാതിലുകള്‍ തകര്‍ത്ത് അകത്ത് കയറിയശേഷമാണ് തീ കണ്ടെത്തി അണയ്ക്കാനായത്.
Previous Post Next Post