നവവധു 125 പവൻ ആഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽനിന്ന് സുഹൃത്തിനൊപ്പം സ്ഥലം വിട്ടതായി പരാതി.





ഉദുമ: പള്ളിക്കര പൂച്ചക്കാട് നവവധു 125 പവൻ ആഭരണങ്ങളുമായി ഭർത്താവിന്റെ വീട്ടിൽനിന്ന് സുഹൃത്തിനൊപ്പം സ്ഥലം വിട്ടതായി പരാതി. കളനാട്ടുനിന്ന് പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസർകോട് സന്തോഷ് നഗറിലെ യുവാവ് എന്നിവർക്കെതിരെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. അതിരാവിലെയാണ് യുവതി വീട്ടിൽനിന്ന് മുങ്ങിയത്. സഹപാഠിയായ സുഹൃത്തിൻറെ കാറിൽ കയറി ഇവർ പോകുന്നതിൻറെ ദൃശ്യങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. ഇരുവരും കർണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കൽ പോലീസ് ഇൻസ്‌പെക്ടർ യു.പി.വിപിൻ പറഞ്ഞു.
أحدث أقدم